കൊടും പട്ടിണിയിൽ എങ്ങനെ വളർത്തും; 8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് അമ്മ

0
186

8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

കുഞ്ഞിൻ്റെ പിതാവ് അറിയാതെയായിരുന്നു വില്പന. ഇയാൾ തമിഴ്നാട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ കൂലിവേല ചെയ്യുകയാണ്. കുഞ്ഞ് മരിച്ചുപോയി എന്നാണ് ഭർത്താവിനോട് കരാമി പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിനെ വിറ്റു എന്ന് അയൽവാസികൾ അറിയിച്ചതോടെ ഇയാൾ പൊലീസിൽ പരാതിപ്പെട്ടു.

 

രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞായതിൽ കരാമിയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. ദാരിദ്ര്യത്തിൽ പെൺകുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന ആശങ്കയിലാണ് അയൽവാസിയുടെ സഹായത്തോടെ താൻ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ പൊലീസ് വീണ്ടെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here