ഗുണ്ടൽപേട്ടയിൽ:മൂന്നുപേർ മരിച്ചു

0
5236

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ മൂന്നുപേർ മരിച്ചു. പൂതാടി സ്കൂളിന് സമീപത്ത് താമസിക്കുന്ന അഞ്ചുവും കുടുംബവും ആണെന്നാണ് മരിച്ചതെന്ന്  പ്രാഥമിക വിവരം.അപകടസ്ഥലത്തു നിന്നും അഞ്ചുവിന്റെ ഡ്രൈവിംഗ് ലൈസൻസ്  ലഭിച്ചു.അഞ്ജുവിന്റെ ഭർത്താവ് കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

 

അഞ്ചുവും കുടുംബവും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു.ടിപ്പർ ലോറി ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന.

 

KL 3 E 5197 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here