വലിയ ബഹുമതി, രാജ്യത്തോട് നന്ദി’; ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും

0
328

തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌‌സി) ഡയറക്ടർ ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷൻ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചു. ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തുനിന്ന് ജനുവരി 14ന് വിരമിക്കുന്ന ഡോ. എസ്.സോമനാഥിന് ശേഷം ഡോ. വി.നാരായണൻ ചുമതലയേൽക്കുമെന്നാണു സൂചന.

 

ഈ രണ്ടു ചുമതലകളും വഹിക്കുന്നവരാണു സ്വാഭാവികമായി ഐഎസ്ആർഒ ചെയർമാൻ പദവിയും കൈകാര്യം ചെയ്യുന്നത്. നിലവിൽ ഡോ. എസ്.സോമനാഥിനാണ് ഈ മൂന്നു ചുമതലകളും. 2 വർഷത്തേക്കാണ് ഡോ. വി.നാരായണന്റെ നിയമനം. 2024 മേയിൽ വിരമിച്ച ഡോ. വി.നാരായണന് നിലവിൽ എൽപിഎസ്‌സി ഡയറക്ടർ സ്ഥാനത്ത് ഒരു വർഷത്തേക്കു തുടർച്ച ലഭിച്ചതാണ്. തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശിയാണ് ഡോ. വി.നാരായണൻ.

 

വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി.നാരായണൻ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികൾ ഉള്ള സമയത്തതാണ്‌ പുതിയ സ്ഥാനം. എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

 

LEAVE A REPLY

Please enter your comment!
Please enter your name here