ജനവാസ മേഖലയിൽ കടുവ സാന്നിധ്യം:നാട്ടുകാർ ആശങ്കയിൽ

0
449

തലപ്പുഴ: തലപ്പുഴയിലും പരിസര പ്രദേശങ്ങളിലേയും കടുവയുടെ സാന്നിധ്യത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍ . കണ്ണോത്തുമല, 44, കാട്ടേരിക്കുന്ന് , കമ്പിപ്പാലം, ഇടിക്കര , 10 ആം നമ്പര്‍ , പുതിയിടം തുടങ്ങിയ പ്രദേശങ്ങളിലൊക്കെ കുറച്ചു നാളുകളായി കടുവയുടെ സാന്നിധ്യമുണ്ട്. കാല്പാടുകള്‍ വനംവകുപ്പ് അധികൃതരും , വന്യജീവി എക്‌സ്‌പെര്‍ട്ടുകളും കടുവയുടേതാണെന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജനവാസ മേഖലയില്‍ സ്ഥിര സാന്നിധ്യം സ്ഥിരീകരിക്കുമ്പോഴും ഇതുവരെയും അധികൃതരുടെ ഭാഗത്ത് നിന്നുള്ള മുന്നറിയിപ്പോ, ജാഗ്രത നിര്‍ദേശമോ പുറപ്പെടുവിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. മേഖലയില്‍ ക്യാമറ സ്ഥാപിക്കണമെന്നും, കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here