തിരുവനന്തപുരം ∙ കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഡോ.സൗമ്യ (31) ആണു മരിച്ചത്. ഇവർ മാനസിക സമ്മർദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ഭർത്താവാണ് സൗമ്യയെ ആശുപത്രിയിൽ എത്തിച്ചത്. വിവാഹിതരായിട്ട് 5 വർഷമായിട്ടും മക്കളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ദമ്പതികളെന്നു നാട്ടുകാർ പറഞ്ഞു.