മദീന : സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ രണ്ട് നേഴ്സുമാർ അടക്കം 5 പേർ മരിച്ചു. അൽ ഉലക്ക് സന്ദർശിച്ചു മടങ്ങിയ നടവയൽ നെയ്ക്കുപ്പ സ്വദേശിനി ടീന ബൈജു, അമ്പലവയൽ സ്വദേശി അഖിൽ അലക്സ് എന്നിവരാണ് മരിച്ച വയനാട്ടുകാർ.അൽ ഉലയിൽ നിന്ന് 150 മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. മരിച്ച മറ്റു മൂന്നുപേർ സൗദി സ്വദേശികളാണ്.