സ്വർണം വീഴുന്നു; തകിടംമറിഞ്ഞ് രാജ്യാന്തരവില

0
718

ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate) ഇന്നും കനത്ത ഇടിവ്. കേരളത്തില്‍ (Kerala gold price) ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി. പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്.

 

ഈ മാസം മൂന്നിന് (ഏപ്രിൽ 3) രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ്. അതിനുശേഷം ഇതിനകം പവനു 2,680 രൂപയും ഗ്രാമിന് 335 രൂപയും ഇടിഞ്ഞു. വില റെക്കോർഡിൽ നിന്ന് വൻതോതിൽ കുറഞ്ഞതോടെ കേരളത്തിലെ സ്വർണാഭരണശാലകളിൽ തിരക്കും കൂടിത്തുടങ്ങി. വില വീണ്ടും കൂടുംമുമ്പേ നിലവിലെ വിലക്കുറവ് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് പലരുമെന്ന് വ്യാപാരികൾ പറയുന്നു

 

.18 കാരറ്റ് സ്വർണത്തിനും ഇന്നു വില കുറഞ്ഞു. ചില കടകളിൽ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,780 രൂപയായപ്പോൾ മറ്റുചില കടകളിൽ 50 രൂപ തന്നെ കുറഞ്ഞ് 6,745 രൂപയിലാണ് വിൽപന. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 102 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here