രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി: നിയമ യുദ്ധത്തിനൊരുങ്ങി കേന്ദ്രം

0
222

ന്യൂഡൽഹി ∙ രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര സര്‍ക്കാര്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹര്‍ജി നൽകാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങിയതായാണ് വിവരം. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാകും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുക.

 

വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിനു മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി സമർപ്പിക്കുക. ഗവർണർമാർക്ക് മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ആയിരുന്നു സുപ്രീം കോടതി നിർദേശം.

 

പല സംസ്ഥാനങ്ങളിലെയും ബില്ലുകളെ കോടതി വിധി ബാധിക്കുമെന്നിരിക്കെയാണ് കേന്ദ്രം തുടർനിയമനടപടിക്ക് നീങ്ങുന്നത്. തന്‍റെ പരിഗണനയ്ക്ക് വരുന്ന ബില്ലുകൾ ഒന്നുകിൽ അംഗീകരിക്കാനോ അല്ലെങ്കിൽ അംഗീകാരം നൽകുന്നില്ലെന്ന് വ്യക്തമായ കാരണങ്ങളോടെ സംസ്ഥാനങ്ങളെ അറിയിക്കാനോ മൂന്നു മാസത്തെ സമയപരിധി രാഷ്ട്രപതിക്കും ഉത്തരവ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here