കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
772

പുൽപള്ളി: വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ ഇൻസ്‌പെക്ടർ പി.ബി. ബിൽജിത്തും സംഘവും എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയും സംയുക്തമായി പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 360 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുറ്റ്യാടി മൊകേരി തരി പൊയിൽ വീട്ടിൽ ടി.പി.സായൂജിൽ (28) നിന്ന് 210 ഗ്രാം കഞ്ചാവും വൈത്തിരി കോട്ടപിടി പഴയേടത്ത് വീട്ടിൽ ഫ്രാൻസിസിൽ (53) നിന്ന് 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൽപ്പറ്റ ടൗണിൽ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്ന സ്ഥിരം കുറ്റവാളിയാണ് ഫ്രാൻസിസ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here