റോസിന്റെ ഓവർകോട്ട് ലേലത്തില്‍; നിലവിലെ ലേലത്തുക 34000 ഡോളർ

0
795

ജാക്കിനെയും റോസിനെയും അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ലോകം ഹൃദയത്തോട് ചേർത്ത പ്രണയവും പ്രണയവും നഷ്ടത്തിന്റെ വേദനയും ഇന്നും ആരും മറന്നിട്ടില്ല. കേറ്റ് വിൻസ്ലെറ്റും ലിയൊനാർഡോ ഡി കാപ്രിയോയുമാണ് ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

 

കേറ്റ് ആ ചിത്രത്തിൽ ധരിച്ച വസ്ത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായിക ധരിച്ച ഒരു ഓവർക്കോട്ടാണ് ഇപ്പോൾ ലേലത്തിന് വെച്ചിരിക്കുന്നത്. സെപ്റ്റംബർ 13ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 34,000 ഡോളറാണ് നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ടാണ് ലേലത്തിന് വച്ചത്.

 

‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലത്തിന് പിന്നിൽ. ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന ചെയ്‌തത് ഡെബോറ ലിൻ സ്കോട്ടാണ്. ‘ടൈറ്റാനിക്കിലെ’ വസ്ത്രങ്ങൾക്ക് ലിൻ സ്കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അവാർഡും ലഭിച്ചിരുന്നു. വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഓവര്‍കോട്ട് രൂപകല്‍പന ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here