വോയിസ് ഓഫ് വേള്‍ഡ് മലയാളീ കൗൺസിൽ വയനാട് ചാപ്റ്റർ രൂപീകരിച്ചു

0
754

കമ്പളക്കാട്: വോയിസ് ഓഫ് വേള്‍ഡ് മലയാളി കൗൺസിൽ ട്രസ്റ്റ്‌ വയനാട് ചാപ്റ്റർ രൂപീകരിച്ചു. സംഘടനയുടെ ഫൗണ്ടറും ചെയർപേഴ്സനുമായ അജിത പിള്ള ചടങ്ങ് നടന്നു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.

 

സി. എ നയിം അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ആർ പ്രിൻസ് സ്വാഗതം പറഞ്ഞു. ജില്ലാ ചാപ്റ്റർ ഭാരവാഹികളായി മാർഗരറ്റ് തോമസ്, മാനന്തവാടി മുനിസിപ്പൽ കൗൺസിലർ( പ്രസിഡന്റ് ) പി.അബ്ദുൽ അസീസ്, മൻസൂർ മായൻ ( വൈസ് പ്രസിഡന്റ്മാർ ) ലില്ലി മാത്യു,റിട്ട :ഹെഡ്മിസ്ട്രസ്( സെക്രട്ടറി), എ.ആർ പ്രിൻസ്, വി.വി സലീം (ജോ : സെക്രട്ടറിമാർ) പി. എം കൃഷ്ണകുമാർ ( ട്രഷറർ ). സി.എ. നയിം ( കോ ഓഡിനേറ്റർ ) എന്നിവരെ തെരഞ്ഞെടുത്തു.

വിഡബ്ലിയു എം സി വയനാട് ചാപ്റ്ററിന്റെ കീഴിൽ വയോജന പാർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള സ്വയംതൊഴിൽ പരിശീലന കേന്ദ്രം എന്നിവ തുടങ്ങുന്നതിനും ,വയനാട്ടിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വേണ്ട പരിഹാരം കാണുന്നതിനു വേണ്ടിയുള്ള ഇടപെടലുകൾ നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here