കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 15 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിച്ചു. 61 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരും. 15.05.24 മുതല്‍ ജില്ലയില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ആകെ 226 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. (കരുതല്‍ തടങ്കല്‍ -157വാറന്റ് 69)