മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ടയിൽ സമാപിച്ചു 

0
186

 

കൽപ്പറ്റ:മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തിയ മൗണ്ടയ്ൻ ടെറയിൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ സമാപിച്ചു.

 

കേരളത്തിനകത്തും നിന്നും പുറത്ത് നിന്നുമായി നിരവധി സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു.വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ,കേരള ടൂറിസം , വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

ബംഗ്ളൂരു, മദ്രാസ്, കോയമ്പത്തൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നും കായിക താരങ്ങൾ എത്തിയിരുന്നു. നാല് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മെയ്സ ബെക്കർ , വുമൺസ് വിഭാഗത്തിൽ ജോഷ്ന ജോയി, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ബി. അമൽജിത്ത്, മെൻസ്’ വിഭാഗത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള പ്രൈവേഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനകാർക്ക് 10,000, രണ്ടാം സ്ഥാനക്കാർക്ക് ഏഴായിരം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ സമ്മാനിച്ചു.

 

ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സലീം കടവൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് കെ.ആർ.വാഞ്ചീശ്വരൻ, സെക്രട്ടറി സി.പി.ഷൈലേഷ്, ട്രഷറർ പി.എൻ. ബാബു വൈദ്യർ, ഔട്ട് ഡോർ പ്രോഗ്രം ചെയർമാൻ പ്രദീപ് മൂർത്തി , കൺവീനർ പി.അനൂപ്, വയനാട് ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇളംകുളം തുടങ്ങിയവർ സംസാരിച്ചു.

 

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൻ വൈദ്യ’ സഹായവും ഏർപ്പെടുത്തിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ കഫേ വർക്ക് സ്റ്റാർട്ടിൻ്റെ സാങ്കേതിക സഹായത്തോടെ നടത്തിയ എം.ടി.ബി.യിൽ സൈക്ലിംഗിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here