ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ചട്ടിയുമായി ഭിക്ഷയാചിക്കാൻ ഇറങ്ങിയ ഇരുന്നൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂർത്തിയായി.
12ന് 3ന് നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഭവനത്തിന്റെ താക്കോൽ മറിയക്കുട്ടിക്ക് കൈമാറും. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറിൽ മകൾ പ്രിൻസിയുടെ വീട്ടിലാണ്.
കാലഹരണപ്പെട്ട ഈ വീട് പൊളിച്ചു നീക്കിയാണ് 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചിരിക്കുന്നത്. നിർമാണത്തിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.