വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ CPIയിൽ ഭിന്നത; രാഷ്ട്രീയ വിവേകമില്ലായ്മയെന്ന് വിമർശനം

0
531

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ നേതൃയോഗത്തിൽ ഭിന്നത. നടപടി രാഷ്ട്രീയ വിവേകമില്ലായ്മ യെന്ന് വിമർശനം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ആണ് കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായി ആനി രാജ വ്യക്തമാക്കി.

 

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിക്ക് കത്ത് നൽകിയിരുന്നുവെന്ന് ആനി രാജ പറഞ്ഞു. കത്ത് യോഗത്തിൽ വായിച്ചു. ഇന്ത്യ സഖ്യ നേതാക്കൾ മത്സരിച്ചാൽ ബിജെപി മുതലെടുപ്പ് നടത്തും എന്നതടക്കം ചൂണ്ടി കാണിച്ചാണ് കത്ത്. സിപിഐഎമ്മിൽ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും ആനി രാജ. ജില്ല കമ്മറ്റികളുടെ തീരുമാനമനുസരിച്ചാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കേരള നേതാക്കൾ നേതൃയോഗത്തിൽ വിശദീകരിച്ചു.

 

ദേശീയ നേതൃത്വത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നെന്ന് കേരള ഘടകം നേതൃയോഗത്തിൽ പറഞ്ഞു. ഇടത് സ്ഥാനാർഥി ഇല്ലെങ്കിൽ ബിജെപിക്ക് കൂടുതൽ വോട്ടു ലഭിക്കുമെന്നും കേരള ഘടകം വ്യക്തമാക്കി. പ്രിയങ്കക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും ഭിന്നതയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here