കാലവര്‍ഷം ശക്തി പ്രാപിച്ചു;വയനാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാംപുകളിലായി 382 പേര്‍

0
598

കൽപറ്റ: ജില്ലയില്‍ തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി ഇതുവരെ 11 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും 123 പുരുഷന്‍മാരും 72 കുട്ടികളും ഉള്‍പ്പെടെ 332 പേരാണ് 11 ക്യാംപുകളില്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ 89 പേര്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും

28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. 25 ഏക്കർ കൃഷി ഭൂമിയിൽ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.

 

ബത്തേരി താലൂക്കിലെ കല്ലൂര്‍ ഹൈസ്‌കൂള്‍, മുത്തങ്ങ ജി.എല്‍.പി.സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ അങ്കണവാടി, കല്ലിന്‍കര ഗവ യു .പി സ്‌കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും വൈത്തിരി താലൂക്കിലെ പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂള്‍, തരിയോട് ജി.എല്‍.പി സ്‌കൂളിലും, കരിങ്കുറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മാനന്തവാടി താലൂക്കിലെ ജി.എച്ച്.എസ്.എസ് പനമരം, അമൃത വിദ്യാലയം എന്നിവടങ്ങളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here