കല്‍പ്പറ്റ: യുവാവിനെ മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. സ്ഥിരം കുറ്റവാളിയായ മുട്ടില്‍ കൊട്ടാരം വീട്ടില്‍ കൊട്ടാരം ഷാഫി എന്ന മുഹമ്മദ് ഷാഫി(38)യെയാണ് കല്‍പ്പറ്റ പോലീസ് പിടികൂടിയത്. 25.07.24 വ്യാഴാഴ്ച പുലര്‍ച്ചെ മുട്ടില്‍ ടൗണില്‍ വെച്ച് ഒരു മണിയോടെയാണ് സംഭവം. മീനങ്ങാടി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. യുവാവിന്റെ സുഹൃത്തിനെ കയ്യേറ്റം ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അതി ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയും കല്ല് കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും പരാതിക്കാരന്റെ പല്ല് പൊട്ടി ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
കവര്‍ച്ച, മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ഷാഫി കാപ്പ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. സംഭവത്തിന് ശേഷം യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് മുങ്ങാന്‍ പദ്ധതിയിട്ട പ്രതിയെ ശനിയാഴ്ച വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു.
കല്‍പ്പറ്റ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ഓ എ.യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ടി അനീഷ്, എന്‍.വി ഹരീഷ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.