കൊച്ചി: കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്കു നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവന്തപുരം – മലപ്പുറം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനനന്തപുരം കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തി കയറി പിടിച്ചു എന്നാണ് പരാതി. ഇന്ന് രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം.
ആലുവയിലേക്കാണ് യുവതി ടിക്കറ്റ് എടുത്തത്. യാത്രക്കാരി ഇരുന്ന സീറ്റ് റിസർവേഷനാണെന്ന് പറഞ്ഞ കണ്ടക്ടർ തന്റെ സീറ്റിലേക്ക് വിളിച്ചിരുത്തുകയായിരുന്നു. പറവൂരിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുത്തേക്ക് പോകാനാണ് യുവതി ആലുവയിലേക്ക് ടിക്കറ്റ് എടുത്തത്.
കണ്ടക്ടർക്കെതിരെ 354 ,351 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.