യൂട്യൂബിൽ നോക്കി വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തി; കൗമാരക്കാരൻ മരിച്ചു, പ്രതി അറസ്റ്റിൽ

0
554

യൂട്യൂബിൽ നോക്കി മൂത്രാശയത്തിലെ കല്ല് നീക്കാൻ വ്യാജ ഡോക്ടർ നടത്തിയ ശസ്ത്രക്രിയയിൽ കൗമാര പ്രായക്കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. ശസ്ത്രക്രിയ നടത്തിയ അജിത് കുമാ‍ർ പുരിയെ അറസ്റ്റ് ചെയ്തതാണ് ബിഹാറിലെ ഗോപാൽഗഞ്ച് പൊലീസ് എസ്‌പി കുമാർ ആശിഷ് വ്യക്തമാക്കി.

 

ഗോലു എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാറാണ് മരിച്ചത്. വയറ് വേദന മൂലം ഏറെ നാളായി ഗോലുവിന് അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും സരൺ ജില്ലയിലെ ധർമബാഗി ബസാറിലെ സ്വകാര്യ ക്ലിനിക്കിൽ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നുവെന്നും കുടുംബം പൊലീസിന് മൊഴി നൽകി. ആശുപത്രിയിൽ ഗോലുവിനെ അഡ്മിറ്റ് ചെയ്ത ശേഷം മൂത്രാശയത്തിൽ കല്ലുണ്ടെന്നും ഇത് നീക്കം ചെയ്യേണ്ടതുണ്ടെന്നും അജിത് കുമാർ നിർദ്ദേശിച്ചു. യൂട്യൂബിൽ നോക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതോടെ കുട്ടിയുടെ ആരോഗ്യ നില വഷളായെന്നും കുടുംബം ആരോപിക്കുന്നു. പിന്നാലെ പാറ്റ്നയിലെ ആശുപത്രിയിലെത്തിച്ച കുട്ടി സെപ്തംബർ ഏഴിന് മരിച്ചു.

 

ശസ്ത്രക്രിയ നടത്തിയ സമയത്ത് അജിത് കുമാർ തന്നെ ഡീസൽ വാങ്ങാൻ പറഞ്ഞുവിട്ടെന്നും തൻ്റെ ഭാര്യ മാത്രമാണ് കുട്ടിക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നും ഗോലുവിൻ്റെ മുത്തശൻ പ്രതികരിച്ചു. തിരികെ വന്നപ്പോഴാണ് യൂട്യൂബിൽ നോക്കി അജിത് കുമാർ പുരി ശസ്ത്രക്രിയ നടത്തുന്നത് കണ്ടത്. തങ്ങളോട് അനുവാദം തേടാതെയായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് ശേഷമാണ് കുട്ടിയെ പാറ്റ്നയിലേക്ക് കൊണ്ടുപോയത്. എന്നാൽ വഴിമധ്യേ കുട്ടി മരിച്ചു. ക്ലിനിക്കിലെ ശസ്ത്രക്രിയക്ക് ശേഷം ഗോലുവിന് വയറ് വേദന മൂർച്ഛിച്ചു. ഇതോടെ അജിത് കുമാർ പുരിയാണ് ആംബുലൻസ് വിളിച്ച് പാറ്റ്നയിലേക്ക് വിട്ടത്. കുട്ടി മരിച്ചെന്ന് ഉറപ്പായപ്പോൾ അജിത് കുമാർ പുരി വാഹനത്തിൽ നിന്ന് ഇറങ്ങി കടന്നുകളഞ്ഞുവെന്നും കുടുംബം പരാതിപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here