പേര്യ: നിടുംപൊയിൽ മാനന്തവാടി – പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.മണ്ണിടിഞ്ഞതിന്റെ താഴ്ഭാഗത്ത് കോൺക്രീറ്റിന് മുന്നോടിയായി കമ്പി കെട്ടുന്നതിനിടെ മുകൾ ഭാഗത്ത് നിന്നും കല്ലും മണ്ണു മുൾപ്പെടെ താഴേക്ക് ഇടിഞ്ഞാണ് അപകടമെന്നാണ് പറയുന്നത്.