മരിക്കുകയല്ലാതെ വഴിയില്ല,അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

0
1100

സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

 

6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നു.

 

മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും ശബ്ദസന്ദേശത്തിൽ ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബം ‌‍കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here