നവീൻ ബാബുവിന്റെ മരണം: മൗനം തുടർന്ന് റവന്യു വകുപ്പും സർക്കാരും; ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
233

തിരുവനന്തപുരം ∙ കണ്ണൂർ അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടർ ഉയർത്തിയ വിവാദം കത്തിപ്പടരുമ്പോഴും സർക്കാരും റവന്യു വകുപ്പും മൗനം തുടരുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത 24നു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി മന്ത്രി കെ.രാജനു കൈമാറിയിട്ടുണ്ട്.

 

നവീൻ ബാബു നല്ല ഉദ്യോഗസ്ഥനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ അഭിപ്രായപ്പെട്ട മന്ത്രി, മറ്റു കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടിനു ശേഷം അറിയിക്കാമെന്നാണു വ്യക്തമാക്കിയിരുന്നത്.

 

എന്നാൽ, റവന്യു വകുപ്പ് നടത്തിയ വസ്തുതാ അന്വേഷണം ഇനി കോടതി നടപടികൾക്കും വിധേയമായേക്കാമെന്നതിനാൽ റിപ്പോർട്ട് പുറത്തുവിടാനിടയില്ലെന്നാണ് ഔദ്യോഗികതലത്തിലെ സൂചനകൾ. യാത്രയയപ്പു യോഗവും പി.പി.ദിവ്യയുടെ പരാ‍മർശങ്ങളും എഡിഎമ്മിന്റെ മരണവും അന്വേഷണ വിഷയമായതിനാലാണിത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ഫയൽനീക്കങ്ങളിൽ എഡിഎമ്മിന് ക്ലീൻചിറ്റ് നൽകിയുള്ള റിപ്പോർട്ടാണ് ജോയിന്റ് കമ്മിഷണർ സമർപ്പിച്ചത്. റിപ്പോർട്ട് ഇന്നു മുഖ്യമന്ത്രിക്കും കൈമാറിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here