തിരുനെല്ലി:യുവതി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി.തിരുനെല്ലി പഞ്ചായത്തിലെ മാന്താനം അടിയ കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സില്‍ പ്രസവിച്ചത്. ഈ മാസം 22നായിയിരുന്നു ബീനയുടെ പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാല്‍ രാവിലെ പ്രസവവേദന അനുഭവപ്പെട്ടയുടന്‍ അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിക്കുകയും അവിടെ നിന്നും 108 ആംബുലന്‍സ് പുറപ്പെടുകയും ചെയ്തു. ഇതിനിടെ ബീനയും കുടുംബവും ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോയിരുന്നു. യാത്ര മധ്യേ ആംബുലന്‍സ് കാണുകയും ബീനയെ അതിലേക്ക് മാറ്റുകയും ചെയ്തു.
ആശുപത്രി പരിസരത്തുവെച്ച് വാഹനത്തിനുള്ളില്‍ തന്നെ ബീന കുഞ്ഞിന് ജന്മം നല്‍കി. ആംബുലന്‍സിലുണ്ടായിരുന്ന മെയില്‍ സ്റ്റാഫ് നെഴ്‌സ് ബെറിനാണ് പ്രസവത്തിനുള്ള പ്രാഥമിക സൗകര്യമൊരുക്കിയതും, പ്രസവമെടുത്തതിന് ശേഷമുള്ള നടപടിക്രമങ്ങള്‍ ചെയ്തതും. ആംബുലന്‍സ് ഡ്രൈവര്‍ മുബഷീര്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തുടര്‍ന്ന് കുഞ്ഞിനേയും, അമ്മയേയും അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.