ജോലി സമ്മര്‍ദം: പൊലീസുകാരൻ സ്വയംനിറയൊഴിച്ച്‌ ജീവനൊടുക്കി

0
552

മലപ്പുറം:അരീക്കോട്ടെ സ്പെഷല്‍ ഓപ്പറേഷൻ പൊലീസ് ക്യാമ്ബില്‍ പൊലീസുകാരൻ സ്വയംനിറയൊഴിച്ച്‌ ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്ല്‍ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ആത്മഹത്യചെയ്തത്.

 

ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പൊലീസറിയിച്ചു.

 

തണ്ടർബോള്‍ട്ട് കമാൻഡോ ആയിരുന്നു വിനീത്. 33 വയസ്സാണ് പ്രായം. ക്യാമ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അവധി നല്‍കാത്തതാണ് മാനസിക സംഘർഷത്തിന് കാരണമെന്നാണ് സൂചന. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നല്‍കിയില്ല എന്നാണ് വിവരം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here