ജില്ലയില്‍ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

0
127

ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തില്‍ മാറിതാമസിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

 

വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ വെങ്ങപ്പള്ളി വില്ലേജില്‍ 2 ദുരിതാശ്വാസ ക്യാമ്പുകളും, കോട്ടത്തറ വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. മരം വീണ് വീട് തകര്‍ന്നതിനെതുടര്‍ന്ന് മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലെ പോരൂര്‍കുന്ന് പ്രദേശത്തുള്ള ഒരു കുടുംബത്തെ സമീപത്തെ ക്ലബ് കെട്ടിടത്തിലേക്കും മാറ്റി പാര്‍പ്പിച്ചു. കാലവര്‍ഷകെടുതിയില്‍ ഇതുവരെ 4 വീടുകള്‍ പൂര്‍ണ്ണമായും 51 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

 

*അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍*

 

ടോള്‍ ഫ്രീ നമ്പര്‍ : 1077

 

കണ്‍ട്രോള്‍ റൂം

 

ജില്ലാതലം- 04936 204151, 9562804151, 8078409770.

സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355, 6238461385.

മാനന്തവാടി താലൂക്ക് – 04935 241111, 9446637748.

വൈത്തിരി താലൂക്ക് – 04936 25610

0, 8590842965.

LEAVE A REPLY

Please enter your comment!
Please enter your name here