സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

0
100

സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയാണ് ആക്ഷേപം. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാൻ വിസമ്മതിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ഡോക്ടറിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.

 

പനിയും ശ്വാസംമുട്ടലും മൂലം ഇന്നലെ രാത്രിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ തയ്യാറായില്ല. ശ്രീകല എന്ന ഡോക്ടറിനെതിരെയാണ് പരാതി. ഇവർ പൊലീസുകാരോടക്കം ധാർഷ്ട്യത്തോടെയാണ് പെരുമാറിയത് എന്നാണ് സൂചന. ആശുപത്രി ജീവനക്കാർക്കും ഡോക്ടറിനെപ്പറ്റി നല്ല അഭിപ്രായമല്ല. മുൻപും ഇതേ ഡോക്ടറിനെതിരെ സമാന ആരോപണങ്ങളുയർന്നിരുന്നു.കുഞ്ഞിപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here