ആലുവയില്‍ തട്ടിക്കൊണ്ടുപോയ അതിഥി തൊഴിലാളിയുടെ മകളെ പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി അഷ്ഫാഖ് ആലത്തിന്റെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് അഷ്ഫാഖിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. സക്കീർ ഹുസൈൻ എന്ന ആളാണ് കുട്ടിയെ കൊണ്ടുപോയതെന്ന് സുഹൃത്ത് പോലീസിന് മൊഴി നൽകി. കുട്ടിയെ കൈമാറിയ സ്ഥലത്ത് അഷ്ഫാഖിനെ എത്തിച്ച് പരിശോധന നടത്തുകയാണ്. തട്ടിക്കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
പോലീസ് പിടികൂടുമ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതി ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തില്‍ പൂര്‍ണമായും സഹകരിച്ചിരുന്നില്ല.
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ് ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.