പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകൻ്റെ ആറ് വയസ്സുള്ള കുട്ടി എന്നിവരെ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബാംഗ്ലൂരുള്ള മകൻ്റെ അടുത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.