കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍ കോമ്പൗണ്ടില്‍ കയറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കൾ റിമാൻഡിൽ . കമ്പളക്കാട്, പാമ്പോടന്വീട്ടില് ജാസിര്‍ മിദ്ലാജ്(21), പച്ചിലക്കാട്, വെള്ളാരംകുന്നുമ്മല്വീട്ടില്വി.കെ. മുഹമ്മദ് യാസിര്‍(21), കമ്പളക്കാട്, മുരിക്കോലിവീട്ടില് മുഹമ്മദ് അമാസ്(18), പരിയാരം, കായക്കല്വീട്ടില് മുഹമ്മദ് ഷനൂപ്(21),പച്ചിലക്കാട്, പുഴക്കല്‍ വീട്ടില്ഷഹല് (19) എന്നിവരെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.
07.08.2023 തീയതി ഉച്ചക്ക് ആണ് കേസിനാസ്പദമായ സംഭവം. സംഘം ചേര്‍ന്ന് യുവാക്കള്‍ കൈകൊണ്ടും, കാല്കൊണ്ടും മര്‍ദിക്കുകയും പൂച്ചട്ടികൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിപ്രകാരമാണ് നടപടി.