40 ദിവസം മുമ്പ് ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്തി

0
117

ബോഗോട്ട: വിമാനപകടത്തെത്തുടര്‍ന്ന് കൊളംബിയയിലെ ആമസോണ്‍ വനത്തിലകപ്പെട്ട 4 കുട്ടികളെയും ജീവനോടെ കണ്ടെത്തി. നീണ്ട 40 ദിവസത്തെ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം അറിയിച്ചത്.

 

”സന്തോഷിക്കേണ്ട ദിനം. കൊളംബിയന്‍ വനത്തില്‍ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി. 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്,” എന്നാണ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തത്. കുട്ടികളെ കണ്ടെത്തിയ ചിത്രവും ട്വീറ്റിനോടൊപ്പം ചേര്‍ത്തിരുന്നു. 1, 4, 9, 13 വയസ്സായ കുട്ടികളെയാണ് വനത്തിനുള്ളില്‍ കാണാതായത്.

 

”അതെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഒരു ഹെലികോപ്ടറിലോ വിമാനത്തിലോ അവിടെയെത്തണം. അവരെ തിരികെ കൊണ്ടുവരണം,”കുട്ടികളുടെ മുത്തച്ഛന്‍ ഫിഡന്‍സിയോ വാലേന്‍സിയ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here