തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

0
690

മാനന്തവാടി: കുഴിനിലത്തിനു സമീപം തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒണ്ടയങ്ങാടി എടപ്പടി കൊല്ലംപറമ്പില്‍ ജോര്‍ജ്-മോളി ദമ്പതികളുടെ മകന്‍ ഗോഡ്‌വിനാണ്(20) മരിച്ചത്. ബംഗളൂരുവില്‍ ബിഎസ്‌സി രണ്ടാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയാണ്.

 

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്നവര്‍ കരകയറ്റി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here