ഓണത്തെ വരവേറ്റ് നയൻതാരയും വിഗ്നേഷ് ശിവനും. കുഞ്ഞുങ്ങൾക്കൊപ്പം സദ്യ കഴിച്ചുകൊണ്ടുള്ള ചിത്രവും നയൻതാരയും വിഗ്നേഷ് ശിവനും മാത്രമുള്ള ചിത്രവും വിഗ്നേശ് ശിവൻ പങ്കുവച്ചിട്ടുണ്ട്.
‘ഞങ്ങളുടെ അത്യന്തം ലളിതവും സുന്ദരവുമായ ജീവിതത്തിൽ നിന്ന്. ഓണാഘോഷം ഇവിടെ തുടങ്ങുന്നു. എന്റെ ഉയിരും ഉലകത്തിനോടുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ’- വിഗ്നേശ് ശിവൻ കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്. നയൻതാരയുമായി പ്രണയത്തിലായതുമുതൽ എല്ലാ ഓണവും ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ ചിത്രവും വിഗ്നേശ് ശിവൻ പോസ്റ്റ് ചെയ്യാറുണ്ട്.