സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല

0
718

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

 

വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണഘടന പിന്തുണയുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. കോടതിക്ക് തീരുമാനം ഉണ്ടാക്കാൻ കഴിയില്ല. ആർട്ടിക്കിൾ 15, 19, 21 സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗികരിക്കുന്നു. അന്തിമ തിരുമാനം പാർലമെൻ്റ് എടുക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

 

ഇതിനിടെ സംസ്ഥാന സർക്കാരുകൾക്ക് സുപ്രിംകോടതി മാർഗനിർദേശം നൽകി.സ്വവർഗ വിവാഹിതർക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കണം, സ്വവർഗാനുരാഗികൾക്ക് ദത്തടുക്കൽ ആകാം,സ്വവർഗാനുരാഗികളെ പൊലീസ് പീഡിപ്പിക്കരുത്, അവരുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണം,വിവേചനം നേരിടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here