9000 കോടി വിദേശനിക്ഷേപം സ്വീകരിച്ച ബൈജൂസിനോട് കാരണം കാണിക്കാൻ ഇഡി

0
348

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ( FEMA )ലംഘിച്ച് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ബൈജൂസ് ആപ്പിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി സിഎൻബിസി – TV18 റിപ്പോർട്ട്. ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് വിവരം. കമ്പനിയുടെ ഫെമ നിയമ ലംഘനങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് ഇ.ഡി നോട്ടീസ് അയച്ചത്.

 

എന്നാൽ ബൈജൂസ് ഈ വാർത്തകൾ തള്ളി. ” എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു എന്ന മാധ്യമ വാർത്ത വാസ്തവ രഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. അത്തരത്തിൽ ഒരു നോട്ടീസും കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല” എന്നാണ് ബൈജൂസിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here