കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവർന്നതായി പരാതി

0
1040

കൽപ്പറ്റ: മീനങ്ങാടിയിൽ കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവർന്നതായി പരാതി. ചാമരാജ് നഗറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂൽ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവർ സഞ്ചരിച്ച കാർ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോൾ പമ്പിൽ വെച്ച് ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി.

 

കെ.എൽ 11 ബി ആർ 1779 നമ്പർ കാറാണ് കടത്തികൊണ്ടു പോയത്. പോകുന്ന വഴിയിൽ മേപ്പാടിയിൽ ഇരുവരെയും കാറിൽ നിന്നും ഇറക്കിവിട്ടതായും തുടർന്ന് മേപ്പാടിയിൽ മറ്റൊരിടത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയും ആയിരുന്നു.

 

2 വാഹനങ്ങളിലായി പത്തോളം പേരുണ്ടായിരുന്നതായും, കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപയോളം നഷ്ട‌പ്പെട്ടതായുമാണ് വിവരം. മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here