ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ 5.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര സുജിത്ത് പി (27) ആണ് അറസ്റ്റിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ജി തമ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന് കുട്ടി പി,മനോജ് കുമാര്‍ പി. കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ കെ.എം,മാനുവല്‍ ജിംസണ് ടി.പി എന്നിവര്‍ പങ്കെടുത്തു