താമരശേരി ചുരത്തിൽ ഗതാഗത തടസം രൂക്ഷം

0
553

താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്നു ഗതാഗത തടസ്സം. വാഹനങ്ങളുടെ നീണ്ട നിര രണ്ടാം വളവു വരെ എത്തി. വാഹനങ്ങൾ ഒരുവശത്തു കൂടി കടന്നുപോവുന്നുണ്ട്‌. ഗതാഗത തടസ്സം രൂക്ഷമായേക്കും.

 

രാത്രി ഒരു മണിയോടെയാണ് ലോറി കുടുങ്ങിയത്. സ്ഥലത്ത്‌ ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്‌. താമരശ്ശേരി ചുരം കയറുന്നവര്‍ വെള്ളവും ലഘുഭക്ഷണവും കരുതണമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here