അമ്പലവയൽ : എടയ്ക്കൽ പൊന്മുടികൊട്ട മലയുടെ മുകളിൽ നിന്നും ഉദ്ദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
ആണ്ടൂര് അമ്പലക്കുന്ന് സ്വദേശിയായ യുവാവ് ആണ് ഇന്ന് പുലർച്ചെ 1.30 ഓടെ കൊക്കയിലേക്ക് വീണത്.
സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന റോപ്പ് ഹാർനെസ്സ് സ്‌ട്രെച്ചർ എന്നിവയുടെ സഹായത്തോടെ മലയുടെ അടിയിൽ എത്തി തിരച്ചിൽ നടത്തി 2.30 ഓടെ ഇയാളെ കണ്ടെത്തുകയും കൊക്കയുടെ മുകളിലേക്കു എത്തിച്ച് സുൽത്താൻ ബത്തേരി താലുക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ വി ഷാജി,എം കെ സത്യപാലൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം വി ഷാജി, മാർട്ടിൻ പി ജെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിജു കെ എ,സെന്തിൽ കെ സി,സതീഷ് എ ബി , അനുറാം പി ഡി ഹോം ഗാ ർഡ് മാരായ ഫിലിപ്പ്, ഷാജൻ, രാരിച്ചൻ എന്നിവർ രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.