പുൽപ്പള്ളി:- കുടിവെള്ളത്തിനുള്ള മോട്ടറിലേക്കുള്ള കണക്ഷൻ ശരിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് ഗൃഹനാഥനും വീട്ടമ്മയും മരിച്ചു .കാപ്പി സെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസൻ (62),ഭാര്യ സരസമ്മ -(56) എന്നിവരാണ് മരിച്ചത് .വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതിനെത്തുടർന്ന് ഇതിലേക്കുള്ള വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി ഇരുവരെയും പുൽപ്പള്ളിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരസമ്മ മരണപ്പെട്ടിരുന്നു .തുടർന്ന് ശിവദാസനെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യമരണം സംഭവിക്കുകയായിരുന്നു. മകൻ – ആഖേഷ് . മരുമകൾ -രാജി .
Latest article
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ...
വനിതാ സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചു, വീട്ടിലെത്തി ഉപദ്രവിച്ചു: എസ്ഐ അറസ്റ്റിൽ
തിരുവനന്തപുരം ∙ സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്ഐ വിൽഫറിനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊലീസ് മേധാവിയുടെ...
വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്
മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ...