കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സി.ഐ മാര്‍ക്ക് സ്ഥലം മാറ്റം. മാനന്തവാടി സി ഐ എം.എം അബ്ദുള്‍ കരീമിന് ഇരിക്കൂറിലേക്കും, കല്‍പ്പറ്റ സി.ഐ ടി എ അഗസ്റ്റിനെ മരടിലേക്കും, ബത്തേരി സിഐ എം.എ സന്തോഷിനെ കാസര്‍കോഡിലേക്കും, കേണിച്ചിറ സിഐ പി.ശശിധരനെ വയനാട് ക്രൈംബ്രാഞ്ചിലേക്കും സ്ഥലം മാറ്റി. പടിഞ്ഞാറത്തറ സിഐ ആര്‍ ബിജുവിനെ തുമ്പയിലേക്ക് മാറ്റി. മേപ്പാടി സി.ഐ കെ എസ് അജേഷിനെ വളയത്തിലേക്കും, തൊണ്ടര്‍നാട് സി.ഐ ഇ.ഷൈജുവിനെ നൂറനാടിലേക്കും, സൈബര്‍ ക്രൈം ഷജു ജോസഫിനെ കണ്ണൂര്‍ സിറ്റി സൈബര്‍ സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ടൗണ്‍ സിഐ ബൈജു കെ ജോസ് – ബത്തേരി, താമരശ്ശേരി സിഐ സായൂജ് കുമാര്‍-കല്‍പ്പറ്റ, കൊയിലാണ്ടി സിഐ എംവി ബിജു – മാനന്തവാടി, ചോമ്പാല സിഐ ബി കെ സിജു – മേപ്പാടി, കോടഞ്ചേരി സിഐ പ്രവീണ്‍ കുമാര്‍-അമ്പലവയല്‍, തൊട്ടില്‍പാലം സിഐ ഉണ്ണികൃഷ്ണന്‍ – കേണിച്ചിറ എന്നിവിടങ്ങളില്‍ ചുമതലയേല്‍ക്കും. നീണ്ടകര മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ബൈജു വായിരിക്കും തൊണ്ടര്‍നാട് സി ഐ. തിരുനെല്ലി എസ് ഐ സി ആര്‍ അനില്‍ കുമാറിനെ സിഐ ആയി സ്ഥാനകയറ്റത്തോടെ ഉളിക്കല്‍ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.