അമ്പലവയൽ : മാർട്ടിൻ ഹോസ്പിറ്റലിൽ സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. അമ്പലവയൽ ദേവികുന്ന് ചെട്ടിയാൻതുടി മുഹമ്മദ് (71) ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു അപകടം.
അമ്പലവയലിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മുഹമ്മദിനെ ബത്തേരി ഭാഗത്ത് നിന്നും വരികയായിരുന്നു ബൈക്ക് ഇടിച്ചു എന്നാണ് മുഹമ്മദ് ബന്ധുക്കൾ പറയുന്നത്.തുടർന്ന് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് സാരമായ പരിക്കേറ്റ മുഹമ്മദിനെ മേപ്പാടി മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.