ജീപ്പിന് മുകളിൽ തോട്ടി കെട്ടിവെച്ചു;കെഎസ്ഇബിക്ക് ക്യാമറയുടെ വക മുട്ടൻ പണി

0
159

അമ്പലവയല്‍: ജീപ്പിന് മുകളില്‍ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബിക്ക് എ.ഐ ക്യാമറയുടെ വക മുട്ടൻ പണി. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനുമുകളില്‍ തോട്ടി കെട്ടിവെച്ച് പോകുന്ന ചിത്രം മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ കാമറയില്‍ പതിഞ്ഞതോടെയാണ് കെ എസ് ഇ ബി യും കുടുങ്ങിയത്. ജീപ്പിനുമുകളില്‍ വെച്ച തോട്ടി തള്ളിനിന്നതാണ് വിനയായത്.  പിഴയായി 20000 രൂപയും, സീറ്റ് ബെല്‍റ്റിടാത്തതിന് 500 രൂപയുമടക്കം 20,500 രൂപ പിഴ അടയ്ക്കാൻ നിർദ്ദേശം നൽകിക്കൊണ്ടുള്ള  നോട്ടീസ് ഇക്കഴിഞ്ഞ 17ന് വാഹന ഉടമയ്ക്ക് ലഭിക്കുകയും ചെയ്തു.കെ.എസ്.ഇ.ബി കരാര്‍ വാഹനമായതിനാല്‍ ബോര്‍ഡ് തന്നെ പിഴ അടക്കേണ്ടിവരും. ഇത്രയും വലിയ തുക പിഴയായി വന്നതോടെ കെ.എസ്.ഇ.ബി അധികൃതരും ഞെട്ടിയിരിക്കുകയാണ്.

 

സംഭവത്തില്‍ കെ.എസ്.ഇ.ബി ഉന്നതരെയും മോട്ടോര്‍ വാഹന വകുപ്പ് എന്‍ ഫോഴ്‌സ്‌മെന്റിനെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് അമ്പലവയല്‍ കെ.എസ്.ഇ.ബി ഇലട്രിക്ഷന്‍ അസി. എഞ്ചിനീയര്‍ എ. ഇ സുരേഷ് പറഞ്ഞു.

 

മഴക്കാലമായതിനാല്‍ ലൈനില്‍ അറ്റകുറ്റ പണികള്‍ സ്ഥിരമായി ഉണ്ടാകുമ്പോള്‍ ലൈന്‍ ക്ലിയര്‍ ചെയ്യാന്‍ ഇത്തരത്തില്‍ തോട്ടിയടക്കമുള്ളവയുമായി പോകേണ്ടതുണ്ട്. ഇതിനെല്ലാം ഫൈന്‍ ഈടാക്കാന്‍ തുടങ്ങിയാല്‍ കരാര്‍ വാഹനങ്ങള്‍ കിട്ടാതാകുമെന്നും വൈദ്യുതി സംബന്ധമായ ജോലികള്‍ മുടങ്ങുമെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here