കത്തിക്കുത്തു കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ

0
136

മാനന്തവാടി: കത്തിക്കുത്തു കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. . കാവുംമന്ദം കാരനിരപ്പേല്‍ ഷിജുവിനെയാണ്(43) അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് എസ്.സി-എസ്.ടി കോടതി ജഡ്ജി പി.ടി.പ്രകാശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികം തടവ് അനുഭവിക്കണം. ജില്ലാ പോലീസ് മേധാവിയുടെ ശിപാര്‍ശയില്‍ ജില്ലാ കലക്ടര്‍ കാപ്പ് ചുമത്തിയ ഷിജു നിലവില്‍ ജയിലിലാണ്. ഇയാള്‍ 28ല്‍ അധികം കേസുകളില്‍ പ്രതിയാണ്.

 

2018ല്‍ പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് വിളക്കത്തറവീട്ടില്‍ രതീഷ് എസ്.പിഷാരടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇപ്പോഴത്തെ ശിക്ഷ. വാദിഭാഗത്തിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍, അഡ്വ.അമൃത സിസ്‌ന എന്നിവര്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here