പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണമോ? ഭക്ഷിച്ച നിലയിൽ ആടിൻറെ ജഡം കണ്ടെത്തി

0
508

പുൽപ്പള്ളി : സുരഭിക്കവലയിൽ പാലമറ്റം സുനിലിൻ്റെ രണ്ടര വയസ്സ് പ്രായം വരുന്ന കറവയുള്ള ആടിനെയാണ് രാത്രിയിൽ അജ്ഞാത ജീവി ആക്രമിച്ചു കൊന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകള്‍ നോക്കി കടുവയാണോ എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

 

കഴിഞ്ഞയാഴ്ച പ്രദേശത്ത് നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലഞ്ച് വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട്. അതിനാല്‍ ഭീതിയിലാണ് നാട്ടുകാര്‍ കഴിയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here