തിരുനെല്ലി: തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ ചേലൂര്‍ ഇരുമ്പ് പാലത്തിന് സമീപം പുള്ളിപുലിയുടെ ജഢം കണ്ടെത്തി. സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ജഢം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടത്തിലെ പണിക്കാരാണ് ജഢം കണ്ടത്. നോര്‍ത്ത് വയനാട് വനം വകുപ്പ് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിന് കീഴിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.