ഡീനിനെയും അസി. വാർഡനെയും സസ്‌പെന്‍ഡ് ചെയ്തു

0
364

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. എല്ലാം നിയമപ്രകാരം ചെയ്തെന്നായിരുന്നു വിസിക്ക് നൽകിയ വിശദീകരണം. ഇത് തൃപ്തികരമല്ലാത്തതിനാലാണ് സസ്‍പെൻഷൻ. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here