നടവയൽ:തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.നടവയൽ പതിരിയമ്പം മേലെ കോളനിയിലെ ബൊമ്മൻ-ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് തേനീച്ച ആക്രമണം ഉണ്ടായത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.