പൂക്കോട് വെറ്ററിനറി കോളജിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പുനസ്ഥാപിച്ചു

0
551

പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്റെ മരണവുമായി ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്ത 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ പുനസ്ഥാപിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ ആണ് നടപടി. ഡീന്‍ 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പുനസ്ഥാപിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. നാളെമുതല്‍ 7 പ്രവൃത്തിദിനം

വീണ്ടും സസ്‌പെന്‍ഷന്‍ നേരിടണം. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ രാജിവച്ചിരുന്നു. ഡോക്ടര്‍ പി സി ശശീന്ദ്രനാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

 

സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് 33 വിദ്യാര്‍ത്ഥികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 31 പേര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. സിദ്ധാര്‍ത്ഥനെ വിചാരണ ചെയ്യുകയോ മര്‍ദിക്കുകയോ ചെയ്യാത്തവരാണ് ഇവരെന്ന് ആന്റി റാഗിംഗ് സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവസമയം ഹോസ്റ്റലില്‍ ഉണ്ടായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. നടപടി കാലാവധി പൂര്‍ത്തിയായതോടെ ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സസ്‌പെന്‍ഷന്‍ വി സി പിന്‍വലിച്ചു. ഇവരെ കുറ്റവിമുക്തര്‍ ആക്കുകയും ചെയ്തു . ഇത് രാഷ്ട്രീയ വിവാദമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിസി കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. വിഷയത്തില്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടുകയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കുകുയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here