പുതിയ സാമ്പത്തിക വർഷം; എന്തിനൊക്കെ ചെലവേറും? നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളറിയാം…

0
480

നാളെയാണ് പുതിയ സാമ്പത്തിക വർഷം. പുതിയ സാമ്പത്തിക വർഷത്തിൽ നമ്മുടെയൊക്കെ സാമ്പത്തിക ജീവിതത്തിൽ വരാൻ പോകുന്നത് കുറേ മാറ്റങ്ങളാണ്. ബജറ്റിലുൾപ്പെടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർദേശിച്ചിട്ടുള്ള ചില മാറ്റങ്ങൾ പ്രാബല്യത്തിലാകുന്നത് പുതിയ സാന്പത്തിക വർഷത്തിന്റെ തുടക്കത്തിലാണ്. ഇതിനു പുറമേ ബാങ്കിടപാടുകളിലും നാളെ മുതൽ ചില മാറ്റങ്ങളുണ്ടാകും. ദേശീയ പെൻഷൻ പദ്ധതി മുതൽ ക്രെഡിറ്റ് കാർഡുകൾ വരെ വ്യാപിക്കുന്ന നിരവധി മാറ്റങ്ങൾ ശ്രദ്ധിക്കുകയും നമ്മുടെ സാന്പത്തിക ജീവിതത്തിൽ പിന്തുടരുകയും ചെയ്താൽ ധനനഷ്ടമൊഴിവാക്കാനാകും.

 

ദേശീയ പെൻഷൻ പദ്ധതി (NPS) യിൽ പുതിയ ലോഗിൻ.

 

നാളെ മുതൽ കൂടുതൽ സുരക്ഷയുള്ള ലോഗിൻ സംവിധാനമായിക്കും NPSന്. പാസ്‌വേഡ് അധിഷ്ഠിത ഉപയോക്താക്കൾ എൻപിഎസിന്റെ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി ആക്സസ് ചെയ്യുന്ന രണ്ട് തലത്തിലുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കണം. വിശദാംശങ്ങൾ PFRDA പുറത്തിറക്കിയ സർക്കുലറിൽ ലഭ്യമാണ്. രാജ്യവ്യാപകമായി ഓൺലൈൻ സാന്പത്തികത്തട്ടിപ്പുകൾ കൂടുന്നതാണ് പുത്തൻ സുരക്ഷാ ചട്ടക്കൂടിലേക്ക് മാറാൻ NPSന് പ്രേരണയായത്.

 

SBI കാർഡുകളുടെ മെയിന്റനൻസ് ചാർജ് മാറും

 

എസ്ബിയുടെ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റൻസ് ചാർജുകൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് നാളെ മുതൽ പ്രാബല്യത്തിലാകും. 75 രൂപയാണ് കൂട്ടിയത്.

 

വർധന ഇങ്ങനെ:

 

 

ക്ലാസിക് സിൽവർ ഗ്ലോബൽ 125+GST(മുൻപ്) 200+GST (പുതുക്കിയത്)

യുവ ഗോൾഡ് കോംബോ 175+GST (മുൻപ്) 250+GST (പുതുക്കിയത്)

പ്ലാറ്റിനം ഡെബിറ്റ് കാർഡ് 250+GST (മുൻപ്) 325+GST (പുതുക്കിയത്)

പ്രൈഡ് പ്യൂർ പ്രിമിയം ബിസിനസ് (മുൻപ്) 425+GST (പുതുക്കിയത്)

 

റെന്റ് പേയ്മെന്റുകൾക്കുള്ള റിവാർഡ് പോയിന്റുകൾ ചില ക്രെഡിറ്റ് കാർഡുകളിൽ നാളെ മുതൽ ലഭ്യമല്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ചില കാർഡുകളിലൂടെ ഇതേ രീതിയിൽ സമാഹരിച്ച റിവാർഡ് പോയിന്റുകൾ 2024 ഏപ്രിൽ 15 മുതൽ ലഭ്യമാകില്ലെന്നും ആർബിഐ വെബ് സൈറ്റിൽ പറയുന്നു.

 

മ്യൂച്വൽ ഫണ്ടുകളിൽ വരുന്ന മാറ്റം

 

വിദേശ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന സ്കീമുകളിലേക്കുള്ള ഒഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള സെബി നിർദേശങ്ങളും നാളെ പ്രാബല്യത്തിലാകും. അസറ്റ് മാനേജേഴ്സിന് ഇതു സംബന്ധിച്ച നിർദേശം സെബി നൽകിക്കഴിഞ്ഞു. നാളെ മുതൽ വിദേശ ഇടിഎഫ് ഫണ്ടുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ നിർത്താൻ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ ഫണ്ട് ഹൗസുകൾക്ക് കത്തയച്ചിരുന്നു.

 

ഇൻഷുറൻസ്

 

ഐആർഡിഎഐ ഇൻഷുറൻസ് പോളിസികൾക്ക് നാളെ മുതൽ ഡിജിറ്റൈലൈസേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള എല്ലാ ഇൻഷുറൻസ് പോളിസികൾക്കും നിർദേശം ബാധകമാണ്.

 

ഐസിഐസിഐ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിലും മാറ്റങ്ങളുണ്ട്. വിശദാശംങ്ങൾ അതത് ബാങ്കുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്.

 

വിദേശത്തുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് സ്രോതസിൽ 20 ശതമാനം നികുതി ഈടാക്കുന്നതും നാളെ മുതലാണ്.

 

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങളും നാളെ മുതൽ പ്രാബല്യത്തിലാകും

 

പുതിയ നികുതി വ്യവസ്ഥയിലേക്ക് സ്ഥിരമായി മാറണോയെന്ന് തീരുമാനിക്കാൻ നികുതിദായകർക്കാകും.

 

പുതുക്കിയ നികുതി സ്ലാബുകൾ പ്രാബല്യത്തിലാകും.

 

5 കോടിക്ക് മുകളിലുള്ള വരുമാനത്തിന്റെ 37 ശതമാനം എന്ന ഉയർന്ന സർചാർജ് 25 ശതമാനം ആയി കുറയും.

 

സർക്കാരിതര ജീവനക്കാരുടെ ലീവ് എൻക്യാഷ്മെന്റിനുള്ള നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായിരുന്നത് 25 ലക്ഷം രൂപയാകും

 

2023 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ ഇഷ്യു ചെയ്ത ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള മെച്യുറിറ്റി വരുമാനത്തിനും നികുതി നൽകണം.

 

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി/ഫീസ് വർധനയും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിലാകും.

 

1.കോടതി ഫീസ് വർധന

2.ഭൂമി പണയത്തിന്മേലുള്ള വായ്പകൾക്ക് ചെലവ് കൂടും

3.ചെക്ക് കേസിനും വിവാഹ മോചന കേസിനും കൂടുതൽ ഫീസ് നൽകേണ്ടി വരും

4.പാട്ടക്കരാറിന്റെ സ്റ്റാന്പ് ഡ്യൂട്ടി ന്യായവില പ്രകാരം നൽകേണ്ടി വരും

5.സർക്കാർ ജീവനക്കാരുടെ ഡിഎ രണ്ട് ശതമാനം കൂടും

6.പെൻഷൻകാർക്കുള്ള ഡിആർ (ഡിയർനെസ് റിലീഫ്) രണ്ട് ശതമാനം ഉയരും

7.പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ നിരക്കും ഇന്ന് അർധരാത്രി മുതൽ വർധിക്കും

8.സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയായി കൂടും.

9.റബറിന്റെ താങ്ങുവില 180 രൂപയായി വർധിക്കും

 

10.ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയും

LEAVE A REPLY

Please enter your comment!
Please enter your name here