62 രൂപയുടെ യാത്രയ്ക്ക് ഊബർ ബില്ല് 7.66 കോടി രൂപ

0
894

62 രൂപയുടെ യാത്രയ്ക്ക് ഊബർ ഓട്ടോ ചാർജ് ചെയ്തത് ഏഴരക്കോടി രൂപ. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. സ്ഥിരമായി 62 രൂപയ്ക്ക് യാത്ര ചെയ്യുന്ന വഴിയിൽ വെള്ളിയാഴ്ച യാത്ര ചെയ്തപ്പോഴാണ് 7. 66 കോടി രൂപയുടെ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യുവാവിൻ്റെ സുഹൃത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി തൻ്റെ എക്സ് ഹാൻഡിലിലൂടെ രംഗത്തുവന്നിട്ടുണ്ട്.

 

ദീപകിൻ്റെ സുഹൃത്ത് പങ്കുവച്ച വിഡിയോയിലാണ് ഏഴരക്കോടി രൂപയുടെ ഊബർ ചാർജ് വന്നതിനെപ്പറ്റി പറയുന്നത്. 7,66,83,762 രൂയാണ് ആകെ ബില്ല്. 1,67,74,647 യാത്രാ ചെലവ്, 5,99,09189 രൂപ വെയിറ്റിംഗ് ചാര്‍ജ്. 75 രൂപയുടെ ഡിസ്കൗണ്ടും നല്‍കിയിട്ടുമുണ്ട്. ഡ്രൈവർ കാത്തുനിന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വെയിറ്റിങ് ചാർജ് വരേണ്ട കാര്യമില്ലെന്നും ദീപക് പറയുന്നുണ്ട്. വിഡിയോ വൈറലായതിനു പിന്നാലെ ക്ഷമാപണവുമായി ഊബർ രംഗത്തുവന്നു. സാങ്കേതിക തകരാർ പരിശോധിക്കുമെന്നും ഊബർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here